പൊട്ടിത്തകർന്ന കിനാവുകൾ

പൊട്ടിത്തകര്‍ന്ന കിനാവുകള്‍ കൊണ്ടിതാ
കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടീ - ഞാന്‍
കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടീ
(പൊട്ടിത്തകര്‍ന്ന..)

കരുവന്നൂര്‍ പുഴയുടെ അക്കരെയക്കരെ
കണിയാന്മാര്‍ പാര്‍ക്കുന്ന പാഴ്പറമ്പില്‍
പെണ്ണിനെ കാത്തുഞാന്‍ ചാരിയിരുന്നോരീ
അമ്മച്ചിപ്ലാവിന്റെ കൊമ്പത്ത്
കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടീ ഞാന്‍
(പൊട്ടിത്തകര്‍ന്ന..)

എങ്ങുപോയെങ്ങുപോയെന്‍ കൊച്ചു തീപ്പെട്ടി
എന്‍ ധൂമപാനത്തിന്‍ കൂട്ടുകാരന്‍
കയറിന്‍ തുമ്പില്‍ കുടുങ്ങുന്നതിന്‍ മുമ്പീ
മുറിബീഡികത്തിക്കാം കൂട്ടുകാരാ
മുറിബീഡികത്തിക്കാം കൂട്ടുകാരാ
(പൊട്ടിത്തകര്‍ന്ന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottithakarnna kinavukal