കിട്ടി കിട്ടി നറുക്കെടുപ്പിൽ

കിട്ടീ കിട്ടീ നറുക്കെടുപ്പില്‍ കല്ല്യാണച്ചിട്ടി
കൊത്തീ കൊത്തീ പ്രേമചൂണ്ടലില്‍ ആവോലി

കൊണ്ടു കൊണ്ടു പ്രേമബാണം കൊണ്ടു ലക്ഷ്യത്തില്‍
പെട്ടൂ പെട്ടൂ വലയില്‍ പെട്ടൂ വണ്ണാത്തി

പറയൂ നിന്നെക്കെട്ടാം പന്തല്‍ വേണ്ടാ മാല വേണ്ടാ

പറയാം നൂറു വട്ടം എന്നും കുന്നും സമ്മതം തന്നെ

ഹൃദയമോതിരം മാറിവന്നേ വന്നേ കൈപിടിക്കാന്‍

മധുരം കിള്ളിത്തരാം ഞാന്‍ പോകാം പോകാം മണിയറയില്‍

കിട്ടീ കിട്ടീ നറുക്കെടുപ്പില്‍ കല്ല്യാണച്ചിട്ടി
കൊത്തീ കൊത്തീ പ്രേമചൂണ്ടലില്‍ ആവോലി

കരളില്‍ പാണ്ടിവാദ്യം പൈങ്കിളിയേ നിന്നെ കണ്ടാല്‍

ചെവിയില്‍ ഞാനതൊന്നു കേട്ടിടട്ടേ പുലരുവോളം

ഉടലില്‍ കുളിരുകേറി പെണ്ണേ പെണ്ണേ വെളിയില്‍ വായോ

പ്രണയക്കേളികളാടാം പൊന്നേ പൊന്നേ പോരുക വേഗം

കിട്ടീ കിട്ടീ നറുക്കെടുപ്പില്‍ കല്ല്യാണച്ചിട്ടി
കൊത്തീ കൊത്തീ പ്രേമചൂണ്ടലില്‍ ആവോലി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kitti kitti narukkeduppil