മരതക പട്ടുടുത്ത

മരതക പട്ടുടുത്ത വിലാസിനി
മഹാബലിനാടൊരു സുന്ദരി
കല്‍പകപൂമണം കാറ്റില്‍ തൂകിടും
അത്ഭുതസുമഫല മനോഹരി

കയര്‍പിരിക്കും ഞങ്ങളെല്ലാം പട്ടിണിയല്ലോ
ജനനീ പട്ടിണിയല്ലോ
കടലിനോടു് മല്ലടിക്കും ഞങ്ങളും പട്ടിണീ
മണ്ണിതിന്റെ മക്കളായ ഞങ്ങളും പട്ടിണീ
കല്ലുടച്ചു വേലചെയ്യും ഞങ്ങളും പട്ടിണീ

പശിവളരുന്നു ജനനീ മെയ്യ് തളരുന്നൂ
പശിവളരുന്നു ജനനീ മെയ്യ് തളരുന്നൂ

കാണ്മതില്ലയോ കാന്താ കാണ്മതില്ലയോ
നിന്‍ മക്കളുടെ നിത്യദുരിതവും കണ്ണീരും
കയ്യും നീ കാണ്മതില്ലയോ

ഊട്ടുപുരയില്‍ ബ്രാഹ്മണരേ ഞാന്‍ ഊട്ടിയിരുത്തേണം
പരദേശിപ്രഭുവിനു ഞാന്‍ പാലുകൊടുക്കേണം
നൃപതിയാണു ഞാനെന്നാലും നിസ്സഹായന്‍ ഞാന്‍

വേലചെയ്ക വേലചെയ്ക വേലചെയ്ക സര്‍വ്വരും
വേദനങ്ങളേവയുമീ പേടകത്തിലാക്കുവിന്‍
കാലമഞ്ചുവര്‍ഷമൊന്നു കഴിഞ്ഞോട്ടേ
നാളെ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലമരന്മാര്‍

പശി വളരുന്നൂ ജനനീ മെയ്യ് തളരുന്നൂ

ഇങ്കുലാബു് സിന്ദാബാദു്
ഇങ്കുലാബു് സിന്ദാബാദു്
ഇങ്കുലാബു് സിന്ദാബാദു്

കൊള്ളിവെയ്ക്കുവിന്‍ കൊലകള്‍ ചെയ്യുവിന്‍
നല്ല നാളെ കൈവരുത്താന്‍മാര്‍ഗ്ഗമൊന്നുതാന്‍
കൊള്ളിവെയ്ക്കു കൊലകള്‍ ചെയ്യു

ഉള്ളകഞ്ഞിയീവിധത്തില്‍ പാറ്റ വീണല്ലോ
കൊള്ളി വെച്ചതു് മാതൃഭൂവിന്‍ പുണ്ണിലായല്ലോ
പലപാര്‍ട്ടികളും ചേര്‍ന്നുള്ള മന്ത്രിസഭയിലെ തകരാറു്

പരസ്പരം ശങ്കയാലെ കൈപിടിച്ചാല്‍
പരസ്പര മത്സരത്തില്‍ കേറിയടിച്ചാല്‍
ജനതതന്‍ പ്രയത്നത്തിന്‍ വിഭവങ്ങളപ്പോഴും
ധനവാനും ചൂഷകനും കവര്‍ന്നെടുക്കും
പശിതിന്നും മക്കളുടെ സ്വരം കേള്‍ക്കൂ
നിങ്ങള്‍ പരസ്പരമത്സരങ്ങള്‍ പറഞ്ഞു തീര്‍ക്കൂ
എന്റെ മണ്ണില്‍ സമത്വത്തിന്‍ ഫലം വിളയാന്‍
എല്ലോരും പ്രയത്നത്തിനണിനിരക്കൂ
എല്ലാവരും ഒന്നു ചേര്‍ന്നു അവരവരുടെ ജോലി
ഭംഗിയാക്കിയും സന്തോഷമായും ചെയ്യുന്നു

വേലചെയ്യാനിറങ്ങുന്നതുത്സവമല്ലോ

വേതനം ലഭിക്കുവതും ഉത്സവമല്ലോ

അല്‍പ്പസ്വല്പം മിച്ചം വെച്ചാല്‍ പാപമില്ലല്ലോ

ആതുരര്‍ അതെടുത്താലും പാപമില്ലല്ലോ
സ്വത്തിനൊരു പരിധി വേണം
സുഖഭോഗവസ്തകള്‍ക്കും പിരിധിവേണം

നികുതിക്കൊരു പരിധി വേണം

നിത്യവിപ്ലവത്തിനൊരു പരിധിവേണം
തീര്‍ച്ചയായും വേണം

കേരളജനനി ജയജയ കേരളജനനി
കേരളജനനി ജയജയ ഭാരതജനനി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marathaka pattudutha

Additional Info

Year: 
1972

അനുബന്ധവർത്തമാനം