മലരൊളി തിരളുന്ന

മലരൊളി തിരളുന്ന അധരനിരകളില്‍
സുരവനരമണികള്‍ തന്‍ സുഹാസം
സ്മരശരം ചൊരിയുന്ന കടമിഴിമുനയില്‍
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
സുരകുലസേനാസിരനിരനീങ്ങി
മധുവിധു ഇതു കാണ്മാന്‍ വരുന്നൂ
പനിമതിതികഴുമീ പാതയിന്‍ നിരയേ
(അമരകുലങ്ങള്‍)

നന്ദനമധുവനഭൂവില്‍ എങ്ങും സുന്ദരതാരകള്‍ പൂത്തു
പതനിരപതിയാന്‍ പാട്ടുകള്‍ നിര്‍ത്തി മഞ്ഞലയാലേ രജനി
അമുതകണങ്ങള്‍ അടിമുടിതൂകി കുളിരല വീശുന്നു വെണ്‍മേഘം
ഇടിമിന്നല്‍ നടത്തുമീ നര്‍ത്തനം കാണ്‍കേ
(അമരകുലങ്ങള്‍)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malaroli thiralunna

Additional Info

Year: 
1972

അനുബന്ധവർത്തമാനം