ഭരതവംശജര്‍ യുദ്ധം

ഭരതവംശജര്‍ യുദ്ധം നടത്തിയ
സമരഭൂവാം കുരുക്ഷേത്രം വിട്ടുനീ 
ഗുരുപവനന്മാര്‍ കൂടി ക്ഷണിക്കയാല്‍
ഗുരുവായൂര്‍ വന്നു താമസിച്ചില്ലയോ...
ഭുവനപാലകാ... ഭക്തര്‍തന്‍ ഈ ചെറുഭവനത്തില്‍
നിന്റെ കാലടി കാണണം ...

കമലനേത്രാ ദേവാ
കണിയായി വീട്ടില്‍ നീ വാ.. വാ (2)
കമലനേത്രാ ദേവാ...

വാകചാര്‍ത്താം വനമാല നല്‍കാം
ആകുലമാറ്റാനോടിവരൂ ... (2)
കാലിക്കോലും കരതാരിലേന്തി..
ഓടക്കുഴലില്‍ പാടിവരൂ.. (2)
കമലനേത്രാ ദേവാ...
കണിയായി വീട്ടില്‍ നീ വാ..വാ
കമലനേത്രാ ദേവാ..

മാമകാശശ്രീകോവില്‍ തന്നില്‍
താമസമാക്കാന്‍ നീ വരണം.. (2)
മാനസത്തിന്‍ മാണിക്യപീഠം
മാധവാ നീ പൂകണം..
കമലനേത്രാ ദേവാ
കണിയായി വീട്ടില്‍ നീ വാ...വാ
കമലനേത്രാ ദേവാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bharatha vamshajar

Additional Info

അനുബന്ധവർത്തമാനം