ഇന്നലെ നീ കുബേരന്‍

ഇന്നലെ നീ കുബേരന്‍
ഇന്നുതെരുവില്‍ യാചകന്‍
നീങ്ങിടുന്നു.. പരിണാമചക്രം
നിയതീരഥമോ.. ചഞ്ചലം

ലക്ഷ്യമില്ലാതേതോ വഴിയില്‍
ചുറ്റിടുന്നു... മേദിനി (2)
അലഞ്ഞിടുന്നു ആശ്രയമെന്യേ
അവനിയിങ്കല്‍ മാനവന്‍...
നീങ്ങിടുന്നു.. പരിണാമചക്രം
നിയതീരഥമോ.. ചഞ്ചലം

കാലമാകും സൂത്രധാരന്‍..
കാട്ടിടുന്ന മായയാല്‍... (2)
നാളില്‍ നാളില്‍.. മാറുന്നുരംഗം
നാടകമല്ലോ.. ജീവിതം
ഇന്നലെ നീ കുബേരന്‍
ഇന്നുതെരുവില്‍ യാചകന്‍
നീങ്ങിടുന്നു.. പരിണാമചക്രം
നിയതീരഥമോ.. ചഞ്ചലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale nee kuberan

Additional Info

Year: 
1972

അനുബന്ധവർത്തമാനം