ഈ കടലിന് കോള്
മ്ഹും.... ഈ കടലിനു കോള്
ഊ.... ഈ പുതുമഴ ചൂട്
ആദ്യമായ് മഴപ്പളുങ്ക് തുള്ളി വന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ, എന്നിലൊട്ടിയോ
നിന്റെ മാരി തൻ വേലിയേറ്റമെന്നോ-
രാവികാരമേറ്റുവാങ്ങിയോ, ആർത്തിരമ്പിയോ
മ്ഹും.... ഈ കടലിനു കോള്
ഊ.... ഈ പുതുമഴ ചൂട്..
ആ....
അലഞ്ഞിറങ്ങി മേഘം നിന്നിൽ
അലിഞ്ഞിണങ്ങി ഈറൻ മാറിൽ
പതുക്കെയുള്ളിൽ പതഞ്ഞുപൊന്തി
പരന്നിടുന്നു നീയാഴി
പറഞ്ഞിടാനോ അറിഞ്ഞുകൂടാ
പതഞ്ഞതാകെ തന്നീടാൻ
പുകച്ചിലാണിടയ്ക്കിടെ തനിച്ചാകെ
തിടുക്കമാണെനിക്കിതാ വിളിക്കാകെ
ലാ ലലലലലാ ലലലലാലാ ലലാ..
നിൻ തിരകളിൽ വിതറി ഞാൻ പുതുമഴ
നീ മുകിലുപോൽ ചിതറിയീ സുഖമഴ
മ്ഹും.. (ഊ...) ഈ കടലിനു കോള്,
ഈ പുതുമഴ ചൂട്..
ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ
തുടിച്ച മീനായ് നീയെൻ മുന്നിൽ
ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ
മഴക്കുറുമ്പിൻ തുള്ളാട്ടം
ഒരിക്കലും നീ അണിഞ്ഞതില്ലീ
കടൽത്തുടിപ്പിൻ ചാഞ്ചാട്ടം
നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം
നിനക്കിതെൻ മഴപ്പഴം വിളമ്പീടാം
ലാ ലലലലലാ ലലലലാലാ ലലാ..
നിൻ വരവിലെൻ കരളിലോ നുരമഴ
നിൻ അലതരും മടിയിലോ രസമഴ
ഊ.... ഈ കടലിനു കോള്
മ്ഹും.... ഈ പുതുമഴ ചൂട്.. ആദ്യമായ് മഴപ്പളുങ്ക് തുള്ളി വന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ, എന്നിലൊട്ടിയോ
നിന്റെ മാരി തൻ വേലിയേറ്റമെന്നോ-
രാവികാരമേറ്റുവാങ്ങിയോ, ആർത്തിരമ്പിയോ
മ്ഹും.. (ഊ...) ഈ കടലിനു കോള്,
ഈ പുതുമഴ ചൂട്....