വിമല രാമൻ

Vimala Raman

തെന്നിന്ത്യൻ ചലച്ചിത്രതാരം. 1980 ജനുവരി 23ന് ബാംഗ്ലൂരിൽ ജനനം. അച്ഛൻ പട്ടാഭിരാമൻ, അമ്മ ശാന്ത രാമൻ. വിമല രാമൻ ഹയർസ്റ്റഡീസിനായി ഓസ്റ്റ്രേലിയയിൽ പോവുകയും, The University of New South Wales, Sydney,യിൽ നിന്നും ബി എസ് സി ഇൻഫർമേഷൻ സിസ്റ്റംസിൽ ഗ്രാജ്വേഷൻ കഴിയുകയും ചെയ്തു. ഓസ്റ്റ്രേലിയയിൽ മോഡലിംഗ്, നൃത്തം എന്നീ രംഗങ്ങളിൽ പ്രശസ്തയായിരുന്ന വിമല രാമൻ, സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2004 ൽ മിസ് ഇന്ത്യ ഓസ്ട്രേലിയയായും. 2005ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ബ്യൂട്ടിഫുൾ ഫെയ്സ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

2005ൽ "പൊയ്"എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ ഇന്ത്യൻ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. വിമലയുടെ ആദ്യമലയാള ചിത്രം സുരേഷ്ഗോപിയോടൊപ്പമുള്ള  "ടൈം" ആയിരുന്നു. തുടർന്ന് പതിനഞ്ചോളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. മമ്മൂട്ടി,മോഹൻലാൽ, സുരേഷ് ഗോപി,ജയറാം,ദിലീപ് തുടങ്ങിയ എല്ലാ മുൻ നിര നായകൻമാരുടെയും നായികയായി അഭിനയിച്ചു. ഓസ്ട്രേലിയയിൽ നൃത്താദ്ധ്യാപിക കൂടിയാണ് വിമലാരാമൻ. വിവിധഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക്