രേഷ്മ മേനോൻ
Reshma
മുബൈ മലയാളി, ഇരുപത്തഞ്ചോളം മലയാളം അൽബങ്ങങ്ങലിലും ഒരു സംസ്കൃത
ആൽബത്തിലും പാടിയിട്ടുള്ള രേഷ്മ പിന്നണി ഗായകരായ പി ജയചന്ദ്രൻ,എം ജി ശ്രീകുമാർ, ജി വേണുഗോപാൽ ,ജാസി ഗിഫ്റ്റ് മധു ബാലകൃഷ്ണൻ എന്നിവരോടൊപ്പം പാടാൻ അവസരം ലഭിച്ചിട്ടുള്ള ഗായികയാണ്. അച്ഛൻ രാംദാസ് മേനോൻ ,അമ്മ ആശ. പിള്ളൈ കോളേജിലെ എന്ജിനീയറിംഗ് വിദ്യാർദ്ധിനിയാണ്. തീരെ ചെറുപ്രായം മുതലേ നിരവധി സ്റ്റെജ് ഷോകളിൽ പാടിയിട്ടുള്ള രേഷ്മ മേനോൻ ശ്രീചക്രം ആൽബത്തിൽ പാടി അഭിനയിച്ചിട്ടുണ്ട്.