ആവണിമാസം ആറ്റുമണൽ

ആവണിമാസം ആറ്റുമണൽ തീരത്ത് 
ആയിരം ചിത്രം വരയ്ക്കും നേരത്ത് (2 
നീയും ഞാനും പൂവും നിലാവും ചേർന്നു പാടും (2 )
നീയും ഞാനും പൂവും നിലാവും ചേർന്നു പാടും
ആവണിമാസം ആറ്റുമണൽ തീരത്ത് 
ആയിരം ചിത്രം വരയ്ക്കും നേരത്ത് (2 )

നീ കുളിക്കും തേൻപുഴയിൽ ആമ്പലുപോലെ
ഞാൻ ചിരിക്കും നീലവിണ്ണിൽ അമ്പിളിപോലെ (2 )
ചിത്തിരപ്പൈങ്കിളി കണ്മുനയമ്പുകൾ
എന്നിൽ തൊടുക്കുമ്പോൾ
ചിപ്പി എറിഞ്ഞെറിഞ്ഞിക്കിളികൂട്ടും ഞാൻ
ആവണിമാസം ആറ്റുമണൽ തീരത്ത്
ആയിരം ചിത്രം വരയ്ക്കും നേരത്ത്

ലാലല ലാലല ലാലല ലാലല ലാലല്ലലാ
ലാലല ലാലല്ല  ലാലല്ല  ലാലല്ല  ലാലല്ലലാ(2)

തെന്നലിനും എന്നരുമരാത്രിഗന്ധിക്കും
തങ്കനിലാത്താഴ്വരയിൽ താലികെട്ടല്ലോ (2)
മുത്തണിപ്പന്തലിൽ മുന്തിരിച്ചാറുമായി 
മുത്തിയിരിക്കുമ്പോൾ
മുത്തമൊരായിരം പങ്കിട്ടെടുക്കൂല്ലോ
(ആവണിമാസം)