രാജേഷ് പിള്ള

Rajesh Pillai
Rajesh R Pilla-Director
Date of Birth: 
തിങ്കൾ, 7 October, 1974
Date of Death: 
Saturday, 27 February, 2016
രാജേഷ് ആർ പിള്ള
രാജേഷ് രാമൻ പിള്ള
സംവിധാനം: 4

ഓച്ചിറ സ്വദേശിയായ ഡോ. കെ. രാമൻ പിള്ളയുടെയും ഹരിപ്പാട് വീയപുരം സ്വദേശിയായ സുഭദ്രാമ്മയുടെയും മകനായി ഡൽഹിയിൽ ജനിച്ചു. .ഡൽഹിയിൽ കോളേജ് അധ്യാപകനായിരുന്ന പിതാവ് പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയതിനെ തുടർന്ന് പട്ടം സെന്റ് മേരീസ്/ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂൾ/തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷ് പിള്ളയുടെ വിദ്യാഭ്യാസം. ബിരുദപഠനത്തിനുശേഷം രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു.

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഋഷിവംശംഗുരു എന്നീ ചിത്രങ്ങളിലും വിജി തമ്പിയുടെ മാന്ത്രികക്കുതിര എന്ന ചിത്രത്തിലും രാജേഷ് പിള്ള സംവിധാന സഹായിയായി. സൂര്യ ടി.വി.യിൽ 2002 -ലെ ഓണക്കാലത്ത് സംപ്രേക്ഷപണം ചെയ്ത "അരികിൽ ഒരാൾ കൂടി" എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് അദ്ധേഹം സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംവിധായകനായി തുടക്കം കുറിച്ചു. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രം ട്രാഫിക്ക് വലിയ വിജയമായി. 2011 -ൽ ഇറങ്ങിയ ട്രാഫിക്ക് മലയാള സിനിമയിൽ ഒരു മാറ്റത്തിനുതന്നെ തുടക്കമിട്ട ചിത്രമാണെന്ന് പറയാം. ട്രാഫിക്കിന്റെ ഹിന്ദി റീമെയ്ക്ക് സംവിധാനം ചെയ്തതും രാജേഷ് പിള്ളയായിരുന്നു. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015 -ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മിലി, 2016 -ൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച വേട്ട എന്നിവയാണ് രാജേഷ് പിള്ളയുടെ മറ്റു ചിത്രങ്ങൾ.

നോൺ ആൽക്കഹോളിക് ലിവർ സിൻഡ്രോം മൂർച്ചിച്ചതിനെത്തുടർന്ന് രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27 -ന് അന്തരിച്ചു. വേട്ട എന്ന ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസമായിരുന്നു മരണം. രാജേഷ് പിള്ളയുടെ ഭാര്യ മേഘ രാജേഷ്.