രമ്യ കൃഷ്ണൻ
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയായ രമ്യ കൃഷ്ണന് 1967 സെപ്റ്റംബര്‍ 15 ആം തിയതി ചെന്നൈയില്‍ ജനിച്ചു.
ചെറുപ്പം മുതലേ ഭരതനാട്യം/ കുച്ചിപ്പുടി എന്നിവ പഠിച്ച രമ്യ 13 ആം വയസ്സിൽ 'വെള്ളെ മനസ്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കമിട്ടു.
തെലുങ്ക് മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യ ആദ്യകാലങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു കൂടുതലായി അഭിനയിച്ചിരുന്നത്. തുടർന്ന് നായികയായ രമ്യ ശക്തമായ പല കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
ഒരേ കടല്‍/ഒന്നാമന്/കാക്കകുയില്‍/ മഹാത്മ/നേരം പുലരുമ്പോള്‍/ആര്യന് തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2003 ജൂണ്‍ 12 ആം തിയതി തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയെ വിവാഹം ചെയ്ത രമ്യ ഇപ്പോഴും അഭിനയത്തിൽ സജീവമാണ്.