പ്രകാശ് കോളേരി
അരിപ്പംകുന്നേൽ കുമാരന്റെയും ദേവകിയുടെയും മകനായി
വയനാട് കോളേരിയിൽ 1959 ലാണ് പ്രകാശ് കോളേരി ജനിച്ചത്.
1987 ൽ മിഴിയിതളിൽ കണ്ണീരുമായി എന്ന ചിത്രം സംവിധാനം ചെയ്തു ചലച്ചിത്ര മേഖലയിൽ എത്തിയ ഇദ്ദേഹം 1988 ൽ ദീർഘസുമംഗലീ ഭവ: എന്ന ചിത്രവും സംവിധാനം ചെയ്തു എന്നാൽ ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് 1994 ൽ അവൻ അനന്തപത്മനാഭൻ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. തുടർന്ന് 1999 ൽ വരും വരാതിരിക്കില്ല, 2014 ൽ പാട്ടുപുസ്തകം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
35 വർഷമായി ചലച്ചിത്രമേഖലയിൽ ഉണ്ടായിരുന്ന ഇദ്ദേഹം സംവിധാനത്തിന് പുറമെ നിർമാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം എന്നീ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അവിവാഹിതനായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ മരണശേഷം തനിച്ച് വീട്ടിൽ താമസിച്ചുവന്നിരുന്ന ഇദ്ദേഹത്തെ
2024 ഫെബ്രുവരി 13 ആം തിയതി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. പോലീസിന്റെ നിഗമനമനുസരിച്ച് 2024 ഫെബ്രുവരി 11 ആം തിയതി ആയിരിക്കണം ഇദ്ദേഹത്തിന്റെ അന്ത്യം.