സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍

സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍
സൂര്യഭഗവാനെ മോഹിച്ചു
ചിറകറ്റുവീഴും ചിതയായ്‌ തീരും
എന്നിട്ടുംകൂടി ഇത്തിരിപ്പെണ്ണവള്‍
ഈയാം‌പാറ്റപ്പെണ്ണ് സൂര്യഭഗവാനെ
മോഹിച്ചു മോഹിച്ചു
സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍
സൂര്യഭഗവാനെ മോഹിച്ചു

എത്താത്ത പൂമരക്കൊമ്പില്‍ കളിവീടു കെട്ടീ
വ്യര്‍ത്ഥസ്വപ്നങ്ങളാല്‍ ഓമല്‍‌ക്കുരുത്തോല ഞാത്തി
പാഴ്പുല്ലു മേഞ്ഞൊരീ പര്‍ണ്ണശാലയ്ക്കരികേ ഭവാന്‍
പള്ളിനായാട്ടിനു വരുമോ വരുമോ
സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍
സൂര്യഭഗവാനെ മോഹിച്ചു

കാലപ്രവാഹിനിയില്‍ കാറ്റില്‍ കുളിരില്‍
കാര്‍കൊണ്ട വാനില്‍ കത്തിയുരുകും വെയിലില്‍
കാതോര്‍ത്തിരിക്കുന്നു കനവുകളാലേ
തുലാഭാരം നേര്‍ന്നൊരു കന്യാസങ്കല്പമിവിടെ ഇവിടെ

സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍
സൂര്യഭഗവാനെ മോഹിച്ചു
ചിറകറ്റുവീഴും ചിതയായ്‌ തീരും
എന്നിട്ടുംകൂടി ഇത്തിരിപ്പെണ്ണവള്‍
ഈയാം‌പാറ്റപ്പെണ്ണ് സൂര്യഭഗവാനെ
മോഹിച്ചു മോഹിച്ചു
സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍
സൂര്യഭഗവാനെ മോഹിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundariyamaval ullinteullil