അരയിൽ എടുത്ത് കുത്തിയ
ഉം..
അരയിൽ ..
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പുകാട്ടി
ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ
തുടുത്ത കവിളിൽ നുണക്കുഴിയിൽ
ഒളിച്ച കൗതുകം
നഖം കടിച്ചു നന്നോ നിനച്ചയാളെ കണ്ട നേരം
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പുകാട്ടി
ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ
മുറ്റത്തെ കിണറിനരികിൽ കദളിവാഴയ്ക്ക്
പത്തുമാസം തികഞ്ഞെന്നും കുലച്ചുവെന്നും
കുലച്ച വാഴയിൽ നീപടലയിൽ ഇരട്ടക്കായായി
ലവകുശന്മാരെന്നതിന് പേരിട്ടെന്നോ
കത്തിലെഴുതി നീ അറിയിച്ച പോട്ടകുളത്തിലെ
പൊന്മാനിൻ കുഞ്ഞിനാണോ ചിത്താന്തം
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പുകാട്ടി
ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ
തൊടിയിലേതോ മൂവാണ്ടൻ മാവിൻ കൊമ്പിൽ
മലയാളം പറയുന്ന മൈന വന്നുവെന്നോ
ചിറകടിച്ചവൾ പുലമ്പുന്ന ശ്രുംഗാര കഥ കേട്ട്
മലയണ്ണാർക്കണ്ണൻ മയങ്ങിയെന്നോ
പകലറുതിയിൽ ഇരുവരും മിന്നാമിനുങ്ങിനെ
സാക്ഷിയാക്കി മോതിരം കൈമാറിയെന്നോ
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പുകാട്ടി
ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ