നെറുകയിൽ അലസം

നെറുകയിൽ അലസം നീ വാരിച്ചുറ്റിയ 
നീളൻ ചുരുൾമുടിയുലയുമ്പോൾ...
ആ...
നെറുകയിൽ അലസം നീ വാരിച്ചുറ്റിയ 
നീളൻ ചുരുൾമുടിയുലയുമ്പോൾ
നിറയൗവ്വനത്തിലെ നിമ്നോന്നതങ്ങളിൽ
നീഹാരമുറയുമ്പോൾ
നിന്നെ നീയാക്കും നിർവൃതിയിൽ
സ്വയം മറന്നോ...
ഇന്നു നീരാട്ടു കടവിൽ വന്നൂ
ഇന്നു നീരാട്ടു കടവിൽ വന്നൂ..
ഇളംമഞ്ഞിൻ കുളിരിൽ
ഋതുമതിയായോരിന്ദീവരകന്യകേ
ആ...
ഇന്നുരാവിൽ നിനക്കുറങ്ങാൻ
പുല്ലുപായ വിരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nerukayil alasam

Additional Info

Year: 
1999

അനുബന്ധവർത്തമാനം