തനുശ്രീ ഘോഷ്
തെന്നിന്ത്യൻ ചലച്ചിത്ര നടി. ബംഗാൾ സ്വദേശിനിയായ തനു റോയ് എന്ന തനുശ്രീ ഹൈദരാബാദിലാണ് ജനിച്ചത്. പഠിച്ചതും വളർന്നതും കൊൽക്കത്തയിലായിരുന്നു. കോമേഴ്സിൽ ബിരുദം നേടിയ തനുശ്രീ മോഡലിംഗിലൂടെയാണ് സിനിമയിലേയ്ക്കെത്തുന്നത്. 2001 -ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത Itlu Sravani Subramanyam എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ വർഷം തന്നെ ഇൻട്രു എന്ന തമിഴ് സിനിമയിലും നായികയായി. 2005 -ൽ നമ്മണ്ണ എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു.
2012 -ൽ ഈ അടുത്ത കാലത്ത് ഈ അടുത്ത കാലത്ത് എന്ന സിനിമയിലൂടെയാണ് തനുശ്രീ മലയാളത്തിലെത്തുന്നത്. ബാല്യകാലസഖി, ഡി കമ്പനി.. എന്നിവയുൾപ്പെടെ അഞ്ച് മലയാള സിനിമകളിൽ അഭിനയിച്ചു. തെലുങ്ക്,മലയാളം,തമിഴ്,കന്നഡ,ബംഗാളി ഭാഷകളിലായി നാല്പതോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവയിൽ ഭൂരിഭാഗവും തെലുങ്കു ചിത്രങ്ങളാണ്.


