മണി നെല്ലിൻ

മണിനെല്ലിൻ കതിരാടി ജനകീയക്കുയിൽ പാടി
പണമുള്ളോ൪ക്കണി ചേ൪ന്നു കൂടവേ
പണി ചെയ്യും പാവങ്ങൾക്കരിയില്ല
തുണിയില്ല വീടില്ല വീഴുന്നു റോഡിലേ

മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ
മണമോലും ആനന്ദക്കാറ്റിലെ
ഹ. . . ഹൌ. . . . ട്രൂ
മണമോലും ആനന്ദക്കാറ്റിലെ

ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ
ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ. . . . . 
ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ
ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ

അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി
ആനന്ദക്കൊടി നാട്ടാം കൂട്ടരേ
അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി -ഇനി
ആനന്ദക്കൊടി നാട്ടാം കൂട്ടരേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
mani nellin

Additional Info

Year: 
1956

അനുബന്ധവർത്തമാനം