ആരോമല്‍ക്കുഞ്ഞേ ആരീരാരോ
ആരോമല്‍ക്കുഞ്ഞേ ആരീരാരോ
കറയറ്റപൊന്നേ കരയാതെ കണ്ണേ
ആരോമല്‍ക്കുഞ്ഞേ ആരീരാരോ
ആരോമല്‍ക്കുഞ്ഞേ ആരീരാരോ
കൊഞ്ചിക്കുഴഞ്ഞോടി എന്‍ചാരെ വന്നു
പഞ്ചാരയുമ്മ എന്നേകുമോ (2)
ചാഞ്ചാടി അച്ഛന്റെ നെഞ്ചില്‍കരേറി
ചാഞ്ചാടി അച്ഛന്റെ നെഞ്ചില്‍കരേറി
പിഞ്ചുകൈതാളം പിടിക്കുന്നതെന്നോ
ആരോമല്‍ക്കുഞ്ഞേ ആരീരാരോ
ഉരുകുന്നോരമ്മതന്‍ വേദന
തീര്‍ക്കാനവതാരം ചെയ്തൊരു തങ്കമേ (2)
ഇരുളില്‍ നിന്നെന്നെ അരുണോദയത്തില്‍ (2)
കരവല്ലി ഏകി കരയേറ്റുമോ - നീ
ആരോമല്‍ക്കുഞ്ഞേ ആരീരാരോ
ആരീരാരാ... ആരാരാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
aromal kunje ariraro