രാജീവ് വിജയ്

Rajiv Vjay
Rajiv Vjay
Date of Birth: 
ചൊവ്വ, 25 December, 1979

തിരുവനന്തപുരം സ്വദേശിയായ രാജീവ് വിജയ് കൽക്കട്ടാ ന്യൂസ് എന്ന ചിത്രത്തിൽ എസ് കുമാറിന്റെ ഛായാഗ്രഹണ സഹായിയായിട്ടാണ് സിനിമയിൽ അരങ്ങേറുന്നത്. 2012 -ൽ വൈറ്റ് പേപ്പർ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് ക്രയോൺസ്, ധരണി എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിൽ ഛായാഹ്രാഹകനായി പ്രവർത്തിച്ചു.

2016 -ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത Mission Tigre എന്ന ചിത്രത്തിലൂടെ ബോളിവുഡിലും രാജീവ് വിജയ് അരങ്ങേറ്റം കുറിച്ചു. ചലച്ചിത്രങ്ങൾക്ക് പുറമെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.