കലാനിലയം ഓമന
Kalanilayam Omana
കലാനിലയം നാടകവേദിയിലെ പ്രധാന അഭിനേത്രി. കലാനിലയം നിർമ്മിച്ച ഇന്ദുലേഖ, നീലസാരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കലാനിലയത്തിലെ പ്രധാന നടൻ രവികുമാറിനെ വിവാഹം കഴിച്ചു ഇരുവരും നാടകവേദിയിൽ തുടരുകയായിരുന്നു. പിന്നീട് ഭർത്താവിന്റെ മരണശേഷം പി പത്മരാജൻ്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു.