ചായില്യം
ഗൗരി(അനുമോൾ) എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചായില്യം എന്ന കഥ പുരോഗമിക്കുന്നത്. നന്നെ ചെറുപ്പത്തിലേ വിധവയായി മാറുന്ന ഗൗരി എന്ന കഥാപാത്രം ശാരീരികവും മാനസികവുമായി സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന വിഷമതകള്‍, വിധവയായ സ്ത്രീയെ വിവിധ ദിശയിലേക്ക് വലിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, ഇവക്കിടയില്‍ അമ്മയുടെ സാധാരണ മകളായി, മക്കളുടെ അമ്മയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രംഗം നാടന്‍ കലകളുടെ പശ്ചാത്തലത്തില്‍ നൂതനമായ രീതിയില്‍ അവതരിപ്പിക്കുന്നു.ഒപ്പം ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കഥയില്‍ ഉടനീളം അവതരിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ ആചാരങ്ങള്‍ക്കിടയില്‍, തെയ്യക്കോലങ്ങളില്‍ ചുവപ്പിന്റെ സാന്നിധ്യം തുടങ്ങി ദേഷ്യം, ഭൂമി, സ്ത്രീകളുടെ കണ്ണീര്‍, ആര്‍ത്തവം, നിണം തുടങ്ങി ചുവപ്പിന്റെ വ്യത്യസ്തതകള്‍ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീ തെയ്യക്കോലം കെട്ടുന്ന കേരളത്തിലെ ഏക തെയ്യമായ ദേവക്കൂത്ത് എന്ന തെയ്യവും അമ്പുപ്പെരുവണ്ണാന്‍ എന്ന തെയ്യവും സിനിമയിൽ കെട്ടിയാടുന്നുണ്ട്.