അമ്പിളിപ്പൂവുകൾ കണ്ടില്ല

താനാനാ ..ആ
തന്തിനനോ.. താനോ തന്തിനനനോ
തന്തിനനോ.. താനോ തന്തിനനനോ
അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ
കാഞ്ഞങ്ങാട്ടേക്കല്ലാ കാനത്തൂരേക്കല്ലാ
പ്രാണനദി നീന്തി പോയി പിറാവ്
കാഞ്ഞങ്ങാട്ടേക്കല്ലാ കാനത്തൂരേക്കല്ലാ
പ്രാണനദി നീന്തി പോയി പിറാവ്
അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ
ആ ..ആ

ഒന്നാം ചിറകിലും രണ്ടാം ചിറകിലും
അമ്പേറ്റ് ചെമ്പിച്ച ചോരപ്പാട് (2)
ചെമ്പഞ്ഞിക്കാലിലും ഓമനച്ചുണ്ടിലും
കണ്ണീരു ചുംബിച്ച നോവിൻ ചൂട്  (2)
അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ
ആ ..ആ ..

കോലോത്തെ പേരാലിൻ കൊമ്പത്ത് തുമ്പത്ത്
ഞേലാനായി പായുന്നു കുഞ്ഞിപ്രാവ് (2)
പാടവരമ്പിലും ഓരോരോ പൂവിലും
പാടവരമ്പിലും ഓരോരോ പൂവിലും
ജീവിതം തേടുന്നു പാവം പ്രാവ്

അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ
കാഞ്ഞങ്ങാട്ടേക്കല്ല്ലാ കാനത്തൂരേക്കല്ലാ
പ്രാണനദി നീന്തി പോയി പിറാവ്
കാഞ്ഞങ്ങാട്ടേക്കല്ല്ലാ കാനത്തൂരേക്കല്ല
പ്രാണനദി നീന്തി പോയി പിറാവ്
ആ..ആ

aePfEu6Rr1s