സഞ്ജയ് ചൗധരി

Sanjay Chaudhury
Sanjoy Chowdhury
സംഗീതം നല്കിയ ഗാനങ്ങൾ: 14

പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ. 1998 ൽ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് എന്ന ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് സഞ്ജയ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസികിൽ പ്രത്യേക പരിശീലനം നേടിയിരുന്നത് കൊണ്ട് തന്നെ, മലയാളിയായ ജോൺ മാത്യു മാത്തൻ ആമീർഖാനെ നായകനാക്കി സർഫറോഷ് എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തപ്പോൾ അതിന്റെ പശ്ചാത്തല സംഗീതം ചെയ്യാൻ നിയോഗിച്ചതും സഞ്ജയ് ചൗധരിയെ ആയിരുന്നു. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട് സഞ്ജയ്. സഹോദരി അന്തരാ ചൗധരിക്കൊപ്പം ചേർന്ന്  ഇങ്ങനെ ഒരു നിലപാക്ഷി എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു. രാസലീല എന്ന ചിത്രം ആയിരുന്നു സ്വതന്ത്ര സംഗീതസംവിധാന സംരഭം.