ശിവരഞ്ജിനി - M
Music:
Lyricist:
Singer:
Film/album:
ശിവരഞ്ജിനീ ഓ പ്രിയസഖീ
ഗിരിനന്ദിനീ ഓ വിധുമുഖി
കൈലാസശൃംഗങ്ങള്‍
കൈകൂപ്പി നില്‌ക്കുന്നു നിന്നെ
ഋതുശോഭയായി വന്നു പുണരുന്നു
നിന്‍ പ്രേമമെന്നെ
(ശിവരഞ്ജിനീ...)
നടരാജചരണത്തിന്‍ ഒരു ധൂളിയീ ഭൂമി
പ്രണയനിധി നീ പ്രണവവിധി നീ
ഭവഭയഹരാ യമസംഹരാ
പുരഹരവിഭോ... ഓം..
നിഗമസാരം പാടിവന്നൂ നീ
ഉരഗഹാരം ചൂടി നിന്നു നീ
പുണ്യഗംഗാ ഹംസമോ
പുഷ്പസുന്ദരഹാസമോ
വിശ്വാധാരം വേദാകാരം നീ
(ശിവരഞ്ജിനീ...)
ഹൈമവതിനിന്‍ മേനി മാലേയം
ചൊടിയിലെന്നും മധുരപാനീയം
എന്റെ മെയ്യില്‍ പാതി നീ
എന്റെ നര്‍ത്തനവേദി നീ
ആരും ആരും തേടും പുണ്യം നീ
(ശിവരഞ്ജിനീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sivaranjini - M
Additional Info
Year:
2000
ഗാനശാഖ: