പാതിരാവും പൂനിലാവും
പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി
ശ്രുതിയുമായി നീ വരൂ മധുകണം നീ തരൂ
വിണ്ണിലെ പൊന്‍കിനാപ്പക്ഷീ
നിലാപ്പക്ഷീ നിലാപ്പക്ഷീ
പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി
കഥപറയുമീ നല്ല കരിമിഴികളില്‍
കളഭമഴ പൊഴിയുന്ന മൃദുമൊഴികളില്‍ (2)
കനലെരിയുമെന്‍ നെഞ്ചിലെ ഓ
കുളിരലകള്‍ തേടുന്നുവോ ഓ (2)
പറയൂ സഖീ നീ ഹൃദയവതി നീ
കവിതയിലെ കാണാക്കിളീ
വിരിയുമൊരു പൂവായി മലരിതളില്‍ തേനായി
നീ പോരുമോ നീ പോരുമോ
പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി
നിറപറയുമായി ഭൂമി വരവേല്‌ക്കയായി
തളിരൊളിയിണങ്ങുന്ന കിരണങ്ങളെ (2)
അഴലകലുമീ ഗാനവും അഴകൊഴുകുമാനന്ദവും
അഴലകലുമീ ഗാനവും അഴകൊഴുകുമാനന്ദവും
നുകരൂ സഖീ നീ പ്രണയവതി നീ
കനവറയിലെ പൈങ്കിളീ
കടലലകള്‍ തേടുന്ന കുളിരരുവി നോവായി
നീ പോരുമോ നീ പോരുമോ
പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി
ശ്രുതിയുമായി നീ വരൂ മധുകണം നീ തരൂ
വിണ്ണിലെ പൊന്‍കിനാപ്പക്ഷീ
നിലാപ്പക്ഷീ നിലാപ്പക്ഷീ
നിലാപ്പക്ഷീ നിലാപ്പക്ഷീ
നിലാപ്പക്ഷീ നിലാപ്പക്ഷീ