അന്തര ചൗധരി
Antara Chaudhuri
അറിയപ്പെടുന്ന ഗായികയും സംഗീതസംവിധായകയുമാണ് അന്തരാ ചൗധരി. അന്തരിച്ച പ്രശസ്ത സംഗീതസംവിധായകനും കവിയുമായ സലിൽ ചൗധരിയുടെയും പ്രശസ്ത ഗായിക സബിത ചൗധരിയുടെയും മകളാണ്. ഏഴാമത്തെ വയസ്സിൽ അവർ പാടാൻ തുടങ്ങി. മന്നാ ഡേ, ആശാ ഭോസ്ലെ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം 'മിനൂ' എന്ന് ഹിന്ദി ചിത്രത്തിൽ ആണ് ആദ്യമായി പാടിയത്. പിന്നീട് കുറെയധികം പാട്ടുകൾ പാടുകയും പാട്ടുകൾക്ക് സംഗീതം നൽകുകയും ചെയ്തു. മലയാളത്തിൽ ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന ചിത്രത്തിൽ സഹോദരൻ സഞ്ജയ് ചൗധരിക്കൊപ്പം സംഗീത സംവിധാനം നിർവഹിച്ചു.