ഇരുളിൽ ഒരു കൈത്തിരി
ലൈലലൈലലേലേലേ...ലൈലലൈലലേലേലേ...
ഇരുളിൽ ഒരു കൈത്തിരി പുലരും വരെ പുഞ്ചിരി
പകലിൻ നിറവിൽ തെളിയും വെയിലിൽ കാണാതെരിയും തിരി (2)
തീരുന്നൊരു വേഷം തുടരും മറുവേഷം
എന്നും പുതുവേഷം ഇതു തീരില്ല..തീരില്ലാ..
സ്നേഹിക്കാൻ മാത്രം പറയുന്നീ മനസ്
ഹൃദയത്തിൻ തപസ്സ് ഇത് തീരില്ലാ തീരില്ലാ
( ഇരുളിൽ ഒരു കൈത്തിരി )
ചെല്ലച്ചെറുവരികൾ കവിയേ മോഹിച്ചു
കവിയോ കവിതക്കുള്ളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചു (2)
കൈതപ്പൂമൊട്ടോ നദിയെ സ്നേഹിച്ചു
ഒഴുകിപ്പോകും നദിയെ നീലക്കടലും പ്രാപിച്ചു..
നിഴയും നിറങ്ങളാകും അഴകിൻ മരാളം നീയേ
ചിരിയിൽ എൻ ജീവനാകെ പടരും പ്രകാശം നീയേ
( ഇരുളിൽ ഒരു കൈത്തിരി )
ചിപ്പിക്കുൾ മുത്ത് തിരയേ മോഹിച്ചു
പായും തിരയോടാരും കേൾക്കാതെന്തോ ചോദിച്ചു
പൊഴിയും മഴമുത്ത് ഇലയെ സ്നേഹിച്ചു
ഇലയിൽ നിന്നും വഴുതിപ്പോയി മഴയോടൊരുമിച്ചു
പകലിൻ ദലങ്ങൾ മൂടും ഇരുളിൻ നീരാളം പോലെ
പടരും എൻ ജീവനാകെ കുളിരും ഒരോർമ്മ നീയേ
( ഇരുളിൽ ഒരു കൈത്തിരി )