കാമുകി ഞാന്‍ നിത്യ കാമുകി ഞാന്‍
കാലത്തിന്‍ കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകി ഞാന്‍ നിത്യകാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകി ഞാന്‍ നിത്യകാമുകി ഞാന്‍
(കാമുകി... )
നീലപ്പളുങ്കൊളി മീനുകള്‍ നീന്തുന്ന
നീലനദിയുടെ തീരത്ത് (2)
തങ്കക്കിരീടങ്ങള്‍ അമ്മാനമാടിയ
പെണ്‍കൊടി ഞാനല്ലോ - ആ
പെണ്‍കൊടി ഞാനല്ലോ
കാമുകി ഞാന്‍ നിത്യ കാമുകി ഞാന്‍
കോലക്കുഴലിന്റെ നാദമുയര്‍ത്തിയ
ഗോപുരവാതിലിന്‍ ചാരത്ത് (2)
മാദകരാഗത്തിന്‍ മാതളനീരിനായ്
ദാഹിച്ചുനിന്നല്ലോ - ഞാന്‍ ദാഹിച്ചുനിന്നല്ലോ
കാമുകി ഞാന്‍ നിത്യകാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകി ഞാന്‍ നിത്യകാമുകി ഞാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kamuki njan