പമ്പയാറൊഴുകുന്ന നാടേ

പമ്പയാറൊഴുകുന്ന നാടേ കുന്നലനാടേ
പണ്ടെന്നോ മുത്തച്ഛനു കടലമ്മ കണിവെച്ച
കണ്ടാലഴകുള്ള നാടേ ... കുന്നലനാടേ

പഞ്ചാരമണ്ണിലു പാല്‍ത്തിരക്കൈകള്
പണ്ടത്തെക്കഥയെഴുതി മായ്ക്കുമ്പോള്‍
പത്തരമാറ്റുള്ള പൊന്നും നൂലാണേ
റാട്ടുതിരിച്ചവര്‍ നൂല്‍ക്കുന്നു - കയര്‍
റാട്ടുതിരിച്ചവര്‍ നൂല്‍ക്കുന്നു

തങ്കക്കുടങ്ങളേ തലയില്‍ച്ചുമന്ന്
തെങ്ങുകള്‍ കഥകളിയടുമ്പോള്‍
നൂറ്റാലും നൂറ്റാലും തീരാത്ത നൂല്
കോര്‍ത്തൊരു പൊന്നൂഞ്ഞാല്‍ കെട്ടുന്നു
കോര്‍ത്തൊരു പൊന്നൂഞ്ഞാല്‍ കെട്ടുന്നു