കളിയോടം കളിയോടം

ഓഹോഹോ......

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിൽ ഊഞ്ഞാലാടും
ഓടം കളിയോടം 
(കളിയോടം.. )

ഈറക്കാട്ടിൽ ഒളിച്ചിരുന്ന്
ഈണം മൂളും കാറ്റേ
മെല്ലെ മെല്ലെ കളിയോടം
തള്ളിത്തരാമോ - ഓടം
തള്ളിത്തരാമോ
ഓടിവരൂ കൂടെ വരൂ കുളിർ കാറ്റേ

ഏലക്കാടിൻ കുളിർമണവും
ഏറ്റി വരും കാറ്റേ
കാറും കോളും കണ്ടാലേ മദ-
യാനകളിക്കല്ലേ..മദയാന കളിക്കല്ലേ
കൂടെ വരൂ കൂട്ടു വരൂ കുളിർകാറ്റേ

ഓഹോഹോ......

മാവിൻ തോപ്പിൽ ഒളിച്ചു ചെന്ന്
മാ൩ഴം വീഴ്ത്തും കാറ്റേ
ഓടി വന്ന് പമ്പരമാടി
ഓടമുലയ്ക്കല്ലേ - കളിയോടമുലയ്ക്കല്ലേ
ഓടക്കുഴലൂതി വരൂ കുളിർകാറ്റേ 
(കളിയോടം.. )

ഓർമ്മകൾ തൻ ഇതളിലൂറും
കണ്ണീരൊപ്പും കാറ്റേ
കൊക്കുരുമ്മും കുരുവികളെ
ഇക്കിളിയാക്കല്ലേ
ഓടക്കുഴലൂതി വരൂ കുളിർകാറ്റേ

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിൽ ഊഞ്ഞാലാടും
ഓടം കളിയോടം 

Kaliyodam | Kaliyodam Kaliyodam song