തങ്കത്തേരിലെഴുന്നെള്ളുന്നൊരു

തങ്കത്തേരിലെഴുന്നള്ളുന്നൊരു തമ്പുരാട്ടീ
പുത്തന്‍ മണവാട്ടീ
നിന്റെ താലികെട്ടിനു കൊട്ടും കുരവേം കേട്ടില്ലാ
(തങ്കത്തേരിൽ... )

തിരുമനസ്സിലെ സമ്മതമല്ലാതെന്തു വേണം
എന്റെ കരള്‍ത്തുടിപ്പിന്‍ മംഗളവാദ്യം കേട്ടില്ലേ
തിരുമനസ്സിലെ സമ്മതമല്ലാതെന്തു വേണം
എന്റെ കരള്‍ത്തുടിപ്പിന്‍ മംഗളവാദ്യം കേട്ടില്ലേ

കണ്ണുനീരും മുന്തിരിനീരും
പങ്കുവെച്ചീടാന്‍ - പങ്കുവെച്ചീടാന്‍
കണ്മുനയാലൊരു കരാറിലന്നേ
ഒപ്പു വെച്ചില്ലേ ഒപ്പുവെച്ചില്ലേ 
(തങ്കത്തേരിൽ... )

ദേവദൂതികള്‍ സാക്ഷിനില്‍ക്കാന്‍
ഓടിവന്നില്ലേ ഓടിവന്നില്ലേ
മര്‍മ്മരമധുരം മാമരങ്ങളെ
മന്ത്രമോതീലേ മന്ത്രമോതീലേ 

കൈതപൂവിന്‍ സുഗന്ധധൂപം
കാറ്റുഴിഞ്ഞല്ലൊ കാറ്റുഴിഞ്ഞല്ലോ
കയ്യും കയ്യും കോര്‍ത്തുനില്‍ക്കാന്‍
നേരമായല്ലോ നേരമായല്ലോ

തങ്കത്തേരിലെഴുന്നള്ളുന്നൊരു തമ്പുരാട്ടീ
പുത്തന്‍ മണവാട്ടീ
നിന്റെ താലികെട്ടിനു കൊട്ടും കുരവേം കേട്ടില്ലാ

തിരുമനസ്സിലെ സമ്മതമല്ലാതെന്തു വേണം
എന്റെ കരള്‍ത്തുടിപ്പിന്‍ മംഗളവാദ്യം കേട്ടില്ലേ
 
Kaliyodam | Thankatheril Ezhunnallunnoru song