മാതളമലരേ മാതളമലരേ

മാതളമലരേ... മാതളമലരേ
മാരനു നേദിച്ച മുന്തിരിനീരേ
മാതളമലരേ മാതളമലരേ
മാരനു നേദിച്ച മുന്തിരിനീരേ
മാതളമലരേ... 

പൂവിളിയോടെ.... ഞാനെതിരേല്‍ക്കാം
പൂവിളിയോടെ ഞാനെതിരേല്‍ക്കാം
ജീവിതമണിയറയില്‍
താംബൂലം നീട്ടി തങ്കക്കിനാവിന്‍ 
തംബുരുമീട്ടിവരൂ തംബുരുമീട്ടിവരൂ.. 
നീവരു.. നീവരു... നീവരൂ‍....
മാതളമലരേ.....

കാണാക്കുയിലിന്‍ പാട്ടിലുണര്‍ന്നൊരു 
കാനനദേവതമാര്‍
തൂവെണ്ണിലാവിന്‍ പൂമ്പട്ടിലെഴുതിയ 
കാമലേഖനമേ...കാമലേഖനമേ...
നീവരു.. നീവരു... നീവരൂ‍....
മാതളമലരേ.....

പാദസരങ്ങള്‍ പാടാനിനിയും 
താമസമരുതരുതേ
ആദ്യത്തെരാവിന്‍ ആനന്ദലഹരികള്‍ 
പ്രാണനില്‍ നീ പകരൂ പ്രാണനില്‍ നീ പകരൂ 
നീവരു.. നീവരു...  നീവരൂ‍....
മാതളമലരേ.....

Kaliyodam | Maathala Malare song