കാനായിലെ കല്യാണനാളിൽ
കാനായിലെ കല്യാണനാളിൽ..കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്..(2)
വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന്..
മഹിമ കാട്ടീ യേശുനാഥൻ..(2)
( കാനായിലെ )
കാലികൾ മേയും പുൽത്തൊഴുത്തിൽ മർത്ത്യനായ് ജന്മമേകിയീശൻ (2)
മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും (2)
ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ.
(കാനായിലെ )
ഊമയേ സൗഖ്യമാക്കിയിടയൻ..അന്ധനു കാഴ്ചയേകി നാഥൻ (2)
പാരിതിൽ സ്നേഹസൂനം വിതറി ..കാൽവരിയിൽ നാഥൻ പാദമിടറി (2)
ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ
(കാനായിലെ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kaanayile Kalyana nalil
Additional Info
ഗാനശാഖ: