മെറി മെറി ക്രിസ്മസ്

മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌
മേരി സുതൻ യേശുപരൻ അന്നൊരുനാൾ (2)
ബേതലേം പുരിയിൽ മഞ്ഞണിഞ്ഞ രാവിൽ
മംഗളമരുളാൻ പിറന്നു..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌

ഹൃദയങ്ങൾ ഒന്നാക്കി ആനന്ദം പങ്കിടുവിൻ
വാനിടവും ഭൂവനവും മലർ ചൊരിഞ്ഞാനന്ദിപ്പിൻ (2)
തലമുറകൾ തിരുസുതനിൻ സ്നേഹം പകർന്നിടുമേ
പാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌

ഈ നാളിൽ ദുഃഖങ്ങൾ പരിചോടകന്നീടുമേ
എളിയവരിൽ എളിയവനാം രക്ഷകനും ജാതനായ്‌ (2)
ദ്വേഷങ്ങൾ ഇനിയില്ല പകയും മറന്നിടൂമേ..
അവൻ കൃപയാൽ നാമെല്ലാം ഒന്നായ്‌ മാറിടുമേ..
മെറി മെറി മെറി ക്രിസ്ത്മസ്‌..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Merry Merry Christmas

അനുബന്ധവർത്തമാനം