വെണ്മേഘം വെളിച്ചം വീശുന്നു

വേൺമേഘം വെളിച്ചം വീശിടുന്നു..
വിൺദൂതർ വാഴ്ത്തി സ്തുതിച്ചിടുന്നൂ
പുൽക്കുടിലിൽ പിറന്ന യേശുവിൻ മഹിമയെ സ്തുതിപാടുന്നേരം
ഇരുളോ..ദുരിതമോ..ഇനിമേൽ ഭൂമിയിൽ നിലനിൽക്കുമോ..ഹോയ്‌..
(വേൺമേഘം വെളിച്ചം)

പ്രവാചകന്മാർ മൊഴിഞ്ഞ വാക്കുകൾ നിറവേറും നാളിതിൽ
പ്രപഞ്ചമഖിലം കുളിരണിഞ്ഞ തളിരിട്ട നൈവേളയിൽ
മോചനം ഭൂതലേ വന്നിതാ..
പുതു ജീവൻ നൽകാൻ വരവായി അരുമസുതൻ യേശൂ..
(വേൺമേഘം വെളിച്ചം)

ശാന്തിതേടും മർത്ത്യരിൽ വിരുകാന്തി ചൊരിയുന്നിതാ..
ഇരുളിൽ കഴിയും ലോകരിൽ ദിവ്യശോഭ പൊഴിയുന്നിതാ
മോക്ഷമീ മന്നിതിൽ വന്നിതാ..
നവരാഗം പകരാൻ വരവായീ അരുമസുതൻ യേശൂ..
(വേൺമേഘം വെളിച്ചം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venmegham Velicham Veeshunnu