താരുഴിയും തരള മിഴിതൻ

(M)താരുഴിയും തരള മിഴിതൻ കനിവോ
മേടപ്പൂവനികൾ കള മെഴുതിയോ കണിയായ്....
മണ്ണിൽ മേവും വർണ്ണച്ചിരി പൂവുകൾ
കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ
നീളേ.... മിഴിവേകും തൊടികളിൽ
ഏതോ... പകലിൻ പൊൻ കതിരുകൾ

താരുഴിയും തരള മിഴിതൻ കനിവോ..

ഇളമേലുഷസിൻ വരവായ്..
തെളിനീരലതൻ കുളിരായ്
​​​​​​​ഇളമേലുഷസിൻ വരവായ്.
തെളിനീരലതൻ കുളിരായ്..
വരമായരികിൽ ശ്രുതി പോലണയും....കളകൂജനമായ്
വെൺ തൂവൽ തായാട്ടായ് നാലകമിനി...

താരുഴിയും തരള മിഴിതൻ കനി വോ..

(F)സാരസാദള ശ്രീ ചാരു നയനാർദ്രമിതാ...
കരുണാമൃതം അണയുന്നേഴു തിരി നാളവുമായ്...
നീരവം രാവിൽ വേപഥൂപാണി ....
മേല്ലവേമായേ...വെൺമതിപ്പൂവായ്..

(M)വസന്തം വിരുന്നിൻ വിളക്കായ്..
വിളിയ്ക്കുന്ന ഹസ്സിൻ നഭസ്സിൽ...
വസന്തം വിരുന്നിൻ വിളക്കായ്..
വിളിയ്ക്കുന്ന ഹസ്സിൻ നഭസ്സിൽ...
തിരുമങ്ഗലമായ് സ്വര സാന്ത്വനമായ്..
തുടി താളവുമായ്..പൊൻ താരാ ദീപങ്ങൾ
തേടുവതൊരു..

താരുഴിയും തരള മിഴിതൻ കനിവോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaaruzhiyum tharalamizhithan

Additional Info

അനുബന്ധവർത്തമാനം