കല്യാണമീ മഹാമഹോദയം
(F) ലാലാ ലലാ ലലാ ലലാ ലലാ
(M) ലാലാ ലലാ ലലാ ലലാ ലലാ
(F)ലാലാ ലലാ ലലാ ലലാ
(F) കല്യാണമീ മഹാമഹോദയം ഭൂലോകമേ നവോദയം ഭൂലോകവും പുണരുന്ന ഭംഗിയോ
വാനും ഭൂവും ചുമ്പിക്കും വേളയോ
വാനിൻ തേരിൽ താരാവിഹാരമോ
(M) ആനന്ദമീ മഹാമഹോദയംആലോലമീ ശുഭോദയം
(F) ലതാവലി കൃതാർദ്ധരായി സുഹാസിനി സുമങ്ങളാൽ
(M) മനസ്സിലെ വസന്തമായി വിളങ്ങിയോ ഹിമാലയം
(F) ഉഷാമുഖം തെളിഞ്ഞു സ്വയംപ്രഭാവിലാസിയായ്
(M) ദരത്തിടും തടാകം സുഗന്ധികാപ്രസാദിനി
(F) ചാരുതവലയം വിരിനിരകൾ സ്വാഗതമോതുന്നു
(M) മഞ്ജിമവഴിയും മഞ്ഞലയിൽ മുത്തുകൾ പൊഴിയുകയായു്
(F) ഒരു സ്വർഗ്ഗം ഈ മണ്ണിൻ ഇതളോലം സമാഗമം
(M) ആനന്ദമീ മഹാമഹോദയം ആലോലമീ ശുഭോദയം
(F)വാനും ഭൂവും ഉണരുന്ന ഭംഗിയോ
വാനും ഭൂവും ചുമ്പിക്കും വേളയോ
വാനിൻ തേരിൽ താരാവിഹാരമോ
(M) ആനന്ദമീ മഹാമഹോദയം
ആലോലമീ ശുഭോദയം..
(F) സരസ്സിനെ കൊതിക്കുമെന്നിൽ തപസ്സുകൾ ഫലിക്കയായ്
(M) സുപർണ്ണികാ സുഗന്ധമെന്റെ മനസ്സിനെ ഹരിക്കയായ്
(F) മരാളിപോലിണങ്ങി സരസ്സിലേക്കിറങ്ങി ഞാൻ
(M) തെളിഞ്ഞുവോ മിഴിയിൽ വിഹായസ്സിൻ ചടുല്ലത
(F) താരകൾ പാടിയ പല്ലവിയിൽ പൗർണ്ണമി തിരിയുന്നു
(M) ചന്ദനസുരഭില വാടികയിൽ കാകളിയുയരുന്നു
(F) ഒരു സ്വർഗ്ഗം ഈ മണ്ണിൻ ഇതളോരം സമാഗമം
(F) കല്യാണമീ മഹാമഹോദയം ഭൂലോകമേ മഹോദയം
(M) നീലാകാശം അണയുന്നു ഭൂമിയിൽ ഏതോ ഭാവം അണിയുന്നു മാനസം വാനും ഭൂവും ചേരും മഹോത്സവം
(F) കല്യാണമീ മഹാമഹോദയം..ഭൂലോകമേ നവോദയം...