ഇമയോ തേൻ
(M)ഇമയോ തേൻ നവമലർച്ചന്തം എൻ ദേവി നിൻ മിഴിത്തുമ്പിൽ നാണം
(F)നവനീതം പൊഴിയുന്ന നെഞ്ചിൽ കളിയാടുന്നു വൃന്ദാവനക്കണ്ണൻ
(M)മോഹങ്ങൾ തീർക്കും കാളിന്ദിയാറിൽ മോദത്തിൽ മുങ്ങി പുളകങ്ങൾ ചൂടി
(F)അനുരാഗ മധുരമാം പാലം ഇതു പൂവായ പൂ നുള്ളും പ്രായം
(ഇമയോ )
(F)കണ്ണില് കണ്മഷിയിട്ട് ചന്ദനപ്പൊട്ട് ചന്തത്തിലിട്ട് കൈകളിൽ കങ്കണമിട്ട്
ഉദ്യാനവും മുടിയിൽ കെട്ടിവർണ്ണപ്പൂഞ്ചേല ചുറ്റി മൂക്കുത്തിയിട്ട്
മുല്ലപ്പൂ ചൂടി പാദസരം കാലിലിട്ട് മൈലാഞ്ചിയിട്ട് മോതിരമിട്ട്
സ്നേഹജാല പുഞ്ചിരിയും ചുണ്ടിൽ ചാർത്തി തമ്മിലെന്നുമൊന്നായിത്തീരാൻ എന്നെ ഞാനും കാഴ്ച വച്ചു..
(M)കണ്ണും കണ്ണും തമ്മിൽ കഥയോതി സ്വയം ഉള്ളം രണ്ടും ഒന്നായി മാറി നിൻ കന്നിയിളംമേനി മിന്നും തങ്കവർണ്ണശിലയായി മാറി ഇതു സൗരഭമോ സമ്മതമോ സംഗമത്തിൻ സുരവരമോ...ഇമയോ...
(F) തേൻ നവമലർച്ചന്തം എൻ ദേവാ നിൻ മിഴിത്തുമ്പിൽ താപം
(M)ഇമയോ തേൻ നവമലർച്ചന്തം എൻ ദേവി നിൻ മിഴിത്തുമ്പിൽ നാണം
(M)മച്ചകത്തിൽ കട്ടിയിലിട്ട്
പഞ്ചവർണ്ണമെത്തയിട്ട് പിച്ചിപ്പൂ മേലേ ഇട്ട് പഞ്ചബാണച്ചിത്രമിട്ട് വെറ്റിലപ്പാക്കും വച്ച് നൂറും വച്ച് ചുണ്ടിൽ വച്ച് മിന്നുന്ന
വെള്ളിത്തട്ടിൽ പാലും വച്ച് പഴവും വച്ച് നാണംകൊണ്ട് കണ്ണും മൂടി നാവിലുള്ള മുത്തുകൾ പൊട്ടി അംഗങ്ങൾ മദ്ദളം കൊട്ടി
താരുണ്യവും താളം തട്ടി
(F)നെഞ്ചിന്നുള്ളിൽ കൊഞ്ഞൂഞ്ഞാവ വാടി ലയമന്ത്രം നമ്മൾ ഒന്നായി ചേർന്നു പാടി മെയ്യും മെയ്യും ആവേശത്തിൽ മുങ്ങി ഒരു സ്വർഗ്ഗം വന്നു നമ്മിൽ ഇന്നു തങ്ങി ഇതു സൗരഭമോ സമ്മതമോ സംഗമത്തിൻ സുരവരമോ.... ഇമയോ....
(M)ഇമയോ തേൻ നവമലർച്ചന്തം എൻ ദേവി നിൻ മിഴിത്തുമ്പിൽ നാണം
(F)നവനീതം പൊഴിയുന്ന നെഞ്ചിൽ കളിയാടുന്നു വൃന്ദാവനക്കണ്ണൻ
(M)മോഹങ്ങൾ തീർക്കും കാളിന്ദിയാറിൽ മോദത്തിൽ മുങ്ങി പുളകങ്ങൾ ചൂടി
(F)അനുരാഗ മധുരമാം പാലം ഇതു പൂവായ പൂ നുള്ളും പ്രായം(ഇമയോ)