ഈ ഭാരതത്തിന്
ഈ ഭാരതത്തിന് കൗരവരും പാണ്ഡവരും രാജാക്കളായി...
ഈ കൊണ്ട വീടിന് രാജാസിംഹ മാർത്താണ്ഡൻ രാജാവായി (ഈ ഭാരത )
ആരാജ ചരിതം ഈ രാജു പാഠം
എന്റെ പേര് രാജു എൻ പേർ താൻ രാജു
മേരാനാം രാജു മൈ നെയിം ഈസ് രാജു
ഭായ് യോം ബഹനോം
ഈ കൊണ്ട വീടിന്റ സൗന്ദര്യംകണ്ട് അസൂയപ്പെട്ട ശത്രു രാജാവ് ധൂമകേതു
തന്റെ സൈന്യവുമായി പടയെടുത്തു വന്നു
അപ്പോൾ രാജസിംഹൻ ബുദ്ധിപൂർവം..
ഈ ചുരംഗത്തിലൂടെ സ്വന്തം സൈന്യത്തെ നയിച്ച ശത്രു സൈന്യത്തോട് ധീരമായി ഏറ്റുമുട്ടി...
വിജയോത്സവഭേരി മുഴക്കി
നിൻ പ്രജകൾ തന്റെ കീർത്തികൾ പാടി
പുഷ്പതാല വൃന്തവുമായി ആ മന്നവനെ നാടെതിരേറ്റു..
ഐശ്വര്യം താണ്ഡവമാടി വാനോളം ആഹാ
സ്വർഗമിന്ന് ഭൂമിയിൽ വന്നെത്തി
മാനവരുടെ ആദരവും അവിടം ചൂടി
അവർ സിംഹാസനമേറി വാണു
രാജ രാജനായി...
(F) ഈ രാജ്യം നീ എല്ലാം ഞങ്ങൾക്കെന്നുമുള്ള പ്രിയ രാജൻ
നിൻ മനസ്സി ന്നാറാട്ടം നിൻ
കൈകളല്ലേ ചോറൂട്ടാൻ..
രാജാധി രാജാ മാർത്താണ്ഡഗജ ..
എന്റെ പേര് രാജു മൈ നെയിം ഈസ് രാജു..
അങ്ങിനെയുള്ള രാജാവിന് രണ്ടു ഭാര്യമാർ
മൂത്ത രാജ്ഞി നാട്യ മയൂരി.. (തകിടതോം)
ഇളയറാണി സംഗീതത്തിൽ വിദുഷി സരിഗമ വിദഗ്ധ ..(സ്വരങ്ങൾ ........)
കലയെ പ്രോത്സാഹനം ചെയ്തു
നല്ല കാവ്യങ്ങൾ തീർത്തു തന്നവൻ
ശിലയെങ്ങും കൊത്തി വെച്ചവൻ
ശില്പകലയെ വളർത്തി മന്നവൻ
ചാരവൃത്തിക്കാർക്ക് നല്ല ശിക്ഷയേകി
അവൻ രാജനീതി പാലനത്തിൽ വ്യാപ്ര്തനായി
ജാതിഭേദ രക്ഷസനെ കൊന്നു മൂടി
നവ രാമ രാജ്യമൊന്നുതീർത്തു നാടുവാണവൻ....
(F)ഈ രാജ്യം നീ എല്ലാം ഞങ്ങൾക്കെന്നുമുള്ള
പ്രിയ രാജ
നിൻ മനസ്സി ന്നാറാട്ടം നിൻ
കൈകളല്ലേ ചോറൂട്ടാൻ..
രാജാധി രാജാ മാർത്താണ്ഡതേജ..
എന്റെ പേര് രാജു..മേരാനാം രാജു..
ഈ ഭാരതത്തിന് കൗരവരും പാണ്ഡവരും രാജാക്കളായി...
ഈ കൊണ്ട വീടിന് രാജാസിംഹ മാർത്താണ്ഡൻ രാജാവായി..
ആരാജ ചരിതം ഈ രാജു പാഠം..
ബമ്പ നാമ രാജു.. എൻ പേർ താൻ രാജു
മേം പേര് രാജു നന്ന സര് രാജു..
എന്റെ പേര് രാജൂ....