പ്രിയതമാ ഇത്‌

(F)പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ
കരളിൽ ഞാൻ വീണുമുരുകിടുന്ന പ്രണവമാ
പ്രമദ ലോല ബന്ധമാ പ്രഥമ രാഗഭാവമാ
ഉണരുമാത്മ നാദമോ ഉദയമോഹഗീതമാ
പ്രിയതമാ പ്രിയതമാ പ്രിയതമാ....
(M)പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ
കരളിൽ ഞാൻ ദിന മുരുവിടുന്ന പ്രണാവമാ..

അരികിൽ വന്ന സ്വർഗമാ അരുമയായ സ്വപ്നമാ
മിഴി തുറന്ന പുഷ്പമാ..സ്വയം പിറന്ന ശിൽപ്പമാ..
പ്രിയതമ...പ്രിയതമ..... പ്രിയതമ..

(F)പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ

(M) വാന വീണ മണ്ണിൻ മാറിൽ വീണു പാടി
പലതും ശരവും തേനും മൊഴിയിൽ പാരിജാത
പൂവിൻ വർണ്ണരാഗമെന്റെ കനവിൻ ചിറകിൽ
തൂകി മധുരം..
(F) എന്റെ അന്തരംഗ പുഷ്പ്പശാല തന്നിൽ
വരവായി അരികിൽ ഏതോ ശലഭം..
താരമെന്റ് മേനി മെല്ലെ തഴുകി മൃദുവായി
തഴുകി ചേതോഹരമായി..
(M) ഹർഷമാരി തൂകി എന്നിൽ വിടരും നേരം നിറയും സുകൃതം..
(F) ആലവൃന്തം വീശിയെന്നിൽ അറിയാതുണരും കുളിരും തളരും..
(M) ആര്യലോക കന്യയോ പാർവണേന്തു ഭംഗിയോ
(F)പൂർവ്വജന്മ പുണ്യമോ പൂജനീയ ബന്ധമോ
അരുളി പ്രിയനും മനസ്സിൽവരുമൊന്നഴകിൻ
 

(M)പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ
(F)കരളിൽ ഞാൻ
(MF)ദിനമുരുകിടുന്നപ്രണയമാ.

(F) പ്രാണവായു ഏതോ വേണുവൂതി എന്നിൽ
ശ്രുതിയായി രതിയായി നിന്നിൽ അലിയാൻ
ദേവഗാനമൊന്നിൽ മന്ത്രവീചിപോലെ
നവസും ഉഷസ്സും തമ്മിൽ ലയനം..
(M) വെണ്ണിലാവിൽ വന്ന നാഗ ഗംഗ തന്നിൽ
നനയാം ഒഴുകാം മുങ്ങി തുഴയാം..
മേഘമഞ്ചിലേറി പൂവിൽ വന്നണഞ്ഞ..
അഴകേ അഴകിൻ മുത്തു ചിമിഴേ..
(F) മോഹഭംഗ വേള വന്നാൽ വിരഹം
ദിനവും വിഭിരം ഹൃദയം..
(M) ധ്യാനമേഘം വന്ധ്യമെന്നാൽ വിഫലം
പ്രണയം മനസ്സിൽ മരണം
(F) ഇന്ദ്രചാപവർണ്ണമോ മോദസംഗരംഗമോ
(M) അമൃതത്തിൻ വർഷമോ അന്തരംഗ
നൃത്തമോ കളഹം വിതറി
മനസ്സു മലരും വിടരും.
(F)പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ
(M)കരളിൽ ഞാൻ ദിനമുരുവിടുന്നപ്രണവമാ
(F)പ്രമദ ലോല ബന്ധമാ പ്രഥമ രാഗഭാവമാ.(M)മിഴിതുറന്ന പുഷ്പമാ സ്വയം പിറന്ന ശിൽപ്പമാ..

(F)പ്രിയതമ.. (M)പ്രിയതമ...(F)പ്രിയതമ..

(M)പ്രിയതമാ....
(F)ഇതു മനസ്സിലുണരും പ്രണയമാ കരളിൽ ഞാൻ
(M)ദിനമുരുവിടുന്നപ്രണവമാ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyathama ithu

Additional Info

Year: 
1995

അനുബന്ധവർത്തമാനം