അമ്പലപ്രാവ് ഞാൻ

(F)അമ്പലപ്രാവു ഞാനപ്പോ..
മണിത്തുമ്പിയായ് മാറി ഞാനിപ്പോ...
(M)കണ്മണീ കണ്ണിലെ മുത്തു
എന്റെ നെഞ്ചിലെ മല്ലിക മൊട്ടു്(അമ്പല )
(M) മുകിലായ് തീയ്യായ് നിന്നു നീ
മഴയായ് തേരിൽ വന്നു നീ
(F) മനസ്സിൻ ശ്രാവണപ്പൊയ്കയിൽ തഴുകീ നീയൊരു തെന്നലായ്..
(അമ്പലപ്രാവു ഞാൻ...)

 

(M)നടയിലെ അരയന്നചലനമോ ഇതു് അഭിനയകലയുടെ സുഷമയോ            (F)കനവിലെൻ പ്രിയരസം നിറയുവാൻ ഞാൻ ഋതുമദ തൊടുകുറി അണിഞ്ഞവൾ          (M)പൂക്കും സ്വപ്നവാടിയിൽ ഇവൾ പാടും വസന്തമൈനയായ്                                (F)ഹേമാങ്കങ്ങൾ മണ്ണിലും സ്വയം വേവുന്നതിമധുരമായ്                    (M)തൊട്ടാൽകുളിരു കോരാൻ ഉണരുമൊരുപിടി ദാഹങ്ങൾ...
(അമ്പലപ്രാവു ഞാൻ...)

 

(F)മൃദുകരവിരലുകളൊഴുകിടാൻ
തവ മടിയിലെ തരളിത മുരളി ഞാൻ            (F)അനുദിനം അതിനുടെ ഇനിമ തൻ കടലലകളിൽ അടിമുടി മുങ്ങി ഞാൻ
(F)നിന്നിൽ അലിയും അരുവി ഞാൻ
നീ എന്നിൽ അണയും ശിശിരമായ്
(M)നേടും ഹൃദയസംഗമം അതു ചാർത്തും മഞ്ജുകുങ്കുമം
(F)തൊട്ടാൽ കുളിരു കോരാൻ മനസ്സിലൊരു പിടി ദാഹങ്ങൾ..
(അമ്പലപ്രാവു ഞാൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ambalapravu njan

Additional Info

Year: 
1995

അനുബന്ധവർത്തമാനം