തേങ്ങുമീ വീണയിൽ

തേങ്ങുമീ വീണയിൽ
പാട്ടുറങ്ങും നേരം
ഒരു ജീവരാഗത്തൂവൽ
മിഴിനീരിൽ മുങ്ങുന്നു
കതിർ തേടുമീ മോഹം
പാതിരായ് മാറുന്നു
നിഴൽ വീണു കേഴുന്നു
(തേങ്ങുമീ വീണയിൽ..)

കനലായ കാടെല്ലാം
ഇടനെഞ്ചിൽ എരിയുന്നു
മുകിലായ കനിവെല്ലാം
ഗതി മാറി അലയുന്നു
ഒരു മൂക സാന്ത്വനം പോലെ
ഇനി ഓർമ്മകൾ മാത്രം
തല തല്ലുമീ തിരമാലകൾ
വെറും ആശകൾ മാത്രം
ഏതു തീരത്തിൽ ഏതു ജന്മത്തിൽ
അലിയുന്നു നാം തമ്മിൽ
(തേങ്ങുമീ വീണയിൽ..)

പകലായ പകലുകളും
കൊഴിയാതെ പൊഴിയുകയായ്
മധുമാസ രജനികളും
വിട ചൊല്ലി അകലുകയായ്
പ്രിയമാമുഖം സുഖമാസ്വരം
കുളിരേകുമീ രാവിൽ
പുതു പൂക്കളും നിറത്തിങ്കളും
തുണയാകുമോ രാവിൽ
ശാന്തയാമത്തിൽ ഒരു സ്നേഹതീരത്തിൽ
ഒരുമിക്കും നാം തമ്മിൽ
(തേങ്ങുമീ വീണയിൽ...)

ഔസേപ്പച്ചൻ സർ ന്റെ fb പോസ്റ്റ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thengumee veenayil