സായം സന്ധ്യതൻ വരവായി
സായം സന്ധ്യതൻ വരവായി
കാലം പൂങ്കുടകൾ ചൂടി
സായം സന്ധ്യതൻ വരവായി
കാലം പൂങ്കുടകൾ ചൂടി
ഈയൊരു യുദ്ധം പിന്നെന്തിനായി
പോകൂ...പോരാം ഞാൻ
ഓ നോ..
പോകൂ...പോരാം ഞാൻ
(സായം...)
മിഴിയാലെ നോക്കൂ നീ നേരം ഇനി
കഴിയുന്നു വിലയുള്ള നിമിഷം സഖീ
വരുന്നൂ ഞാൻ നിന്നുള്ളിൻ താളം കൊള്ളാൻ
നിന്നിൽ എന്നാത്മാവിൻ വർണ്ണം തൂകാൻ
ഓ എത്രയ്ക്കു ദൂരെയോ നീ
അത്രയ്ക്കെന്റെ ചാരെ നീ
പലതുണ്ടു ചൊല്ലുവാൻ
ഒരുമിക്കും വേളയിൽ
ഓ സഖീ നീ..
നോക്കൂ കാത്തിരുന്നു മടുത്തു
പ്രേമം കൊണ്ടൊരാഴം കണ്ടു
നോക്കൂ കാത്തിരുന്നു മടുത്തു
പ്രേമം കൊണ്ടൊരാഴം കണ്ടു
ഈയൊരു യുദ്ധം പിന്നെന്തിനായി
പോകൂ...പോരാം ഞാൻ
മൈ ഗോഡ്..
പോകൂ...പോരാം ഞാൻ
നീ കാട്ടും ചാപല്യം വലുതാകുന്നു
നിറം കൊള്ളും സായാഹ്നരഥം നീങ്ങുന്നു
ഹേ നീ കാട്ടും ചാപല്യം വലുതാകുന്നു
നിറം കൊള്ളും സായാഹ്നരഥം നീങ്ങുന്നു
എൻ ആത്മാവിൽ ഇതൾ ചൂടും അഭിലാഷമായ്
അതു നിന്നെ അറിയിക്കാൻ
അണയുന്നു ഞാൻ
ആഹ എന്റെ മന്ത്രം കൊണ്ടു നിൻ കവിൾത്തടങ്ങൾ പൂക്കവേ
പിന്നിൽ നിന്റെ പിന്നിൽ ഞാൻ
മുന്നിൽ എന്റെ മുന്നിൽ നീ
ഓ സഖീ നീ..
ചൊല്ലൂ എല്ലാവർക്കും ഗുഡ്ബൈ
സദയം പോകാനനുമതി താ നീ
ചൊല്ലൂ എല്ലാവർക്കും ഗുഡ്ബൈ
സദയം പോകാനനുമതി താ നീ
ഈയൊരു യുദ്ധം പിന്നെന്തിനായി
പോകൂ... പോരാം ഞാൻ
മേക്ക് ഇറ്റ് ഫാസ്റ്റ്
പോകൂ... പോരാം ഞാൻ
ഓ കമ്മോൺ