മാനസവർണ്ണം ചാർത്തുന്ന ദേവി
മാനസവർണ്ണം ചാർത്തുന്ന ദേവീ
ദേവിയോ ദേവറാണിയോ നീ
ആരോ നീയെൻ സ്വപ്നകുമാരീ
എന്റെ ചോദ്യങ്ങൾക്കായ് മറുപടി താ
നീ താ
(മാനസവർണ്ണം...)
ചൊല്ലുക ചന്ദ്രനും താരവുമെന്തേ
ഉന്മുഖരാകുന്നു നിന്മുഖം കാൺകെ
ഇങ്ങനെ ലഹരിയിലാഴുന്നതെന്തേ
തെന്നലും രാത്രിയും നിൻ മെയ് തഴുകെ
എന്റെ ചോദ്യങ്ങൾക്കായ് മറുപടി താ
നീ താ
എന്തിനു നിന്നിൽ നേർത്തൊരു നാണം
എന്തിനു ഏവം ചഞ്ചലഭാവം
ഓ എന്തിനു നിന്നിൽ നേർത്തൊരു നാണം
എന്തിനു ഏവം ചഞ്ചലഭാവം
എന്തിനായാടതൻ തുമ്പിപ്പോൾ വഴുതാൻ
എന്തിനായെന്നിലൊരുത്കണ്ഠ വളരാൻ
എന്റെ ചോദ്യങ്ങൾക്കായ് മറുപടി താ
നീ താ
അന്യോന്യമെന്താണിങ്ങനെ തോന്നാൻ
ദമ്പതികൾതൻ ഉള്ളങ്ങൾ നേടാൻ
ആഹാഹാ അന്യോന്യമെന്താണിങ്ങനെ തോന്നാൻ
ദമ്പതികൾതൻ ഉള്ളങ്ങൾ നേടാൻ
എന്തുകൊണ്ടീ നില നമ്മളിൽ മേവാൻ
എന്തിനെക്കാളും സ്നേഹം കൊണ്ടിണങ്ങാൻ
എന്റെ ചോദ്യങ്ങൾക്കായ് മറുപടി താ
നീ താ
(മാനസവർണ്ണം...)