ഹൃദയം നിറയെ - F

ഹൃദയം നിറയെ നിൻ ചിന്തകളാൽ
നിൽപ്പൂ ഞാൻ
എൻ പ്രിയനേ നിൻ 
അനുരാഗത്തിൽ അലിവൂ ഞാൻ
അനുപദമെന്നിൽ നിൻ ചലനങ്ങൾ അറിവൂ ഞാൻ
എൻ പ്രിയനേ നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

കേൾക്കാനൊന്നേ കേൾക്കാനുലകിൽ
എന്നുയിരാകും പ്രിയനേ ഓ... 
കേൾക്കാനൊന്നേ കേൾക്കാനുലകിൽ
എന്നുയിരാകും പ്രിയനേ
എന്നും വിണ്ണിന്നനുഗ്രഹമേതും
അവനുടെ വീടിന്നരുളാൻ
ഈയൊരു പ്രാർത്ഥന അല്ലാതൊന്നും
ഇല്ലാതേ
എൻ പ്രിയനേ നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

ആശയൊന്നെന്നിൽ നിന്നുടലെന്റെ
ചേലാഞ്ചലത്താൽ ചുറ്റാൻ
നിന്നെയെടുക്കാൻ കയ്യിലൊതുക്കാൻ
നീലനഭസ്സിൽ ഒഴുകാൻ
പറയാനറിയാതഭിലാഷങ്ങൾ പലതാകെ
എൻ പ്രിയനേ നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Hridayam niraye - F