കപോതമേ പോയ് വാ വാ
പോയ് വാ പോയ് വാ
കപോതമേ പോയ് വാ വാ
കപോതമേ പോയ് വാ വാ
പ്രിയമുള്ളവനായ് ആദ്യമായെൻ
ഓ ...
പ്രിയമുള്ളവനായ് ആദ്യമായെൻ
പ്രേമദൂതേകാൻ
കപോതമേ പോയ് വാ വാ
കപോതമേ പോയ് വാ വാ
അവനില്ലാതീ ഏകാന്തതയിൽ
എരിയുകയാണെന്നു ചൊല്ലൂ നീ
കരയാൻ പോലും കഴിയാതെ ഞാൻ
കഴിയുകയാണെന്നു ചൊല്ലൂ നീ
വേദനയവനായ് നൽകീടാം ഞാൻ
ഓ...
വേദനയവനായ് നൽകീടാം ഞാൻ
ചെയ്തൊരു പാപമെങ്കിൽ
കപോതമേ പോയ് വാ വാ
കപോതമേ പോയ് വാ...
മനസ്സിൻ മനസ്സിൽ മരുവുന്നവനെൻ
സർവ്വവുമാണെന്നു കരുതുന്നൂ
അവനെനിക്കാരോ ഞാനവനാരോ
അതു ഞാനിപ്പോൾ അറിയുന്നൂ
അവനെക്കൂടെ കൊണ്ടുവരൂ നീ
ഓ....
അവനെക്കൂടെ കൊണ്ടുവരൂ നീ
എൻ ക്ഷമ തീരാറായ്
കപോതമേ പോയ് വാ വാ
കപോതമേ പോയ് വാ...
ഓ.....
ഇവിടെ കാലം സാധ്യമെന്നാലും
സ്നേഹം നേരിയൊരഴലായി
അകലെയെന്നാലും അവളിൽത്തന്നെ
എൻ മനമെന്നതു ചൊല്ലൂ നീ
ഞാൻ വരുന്നൂ നിൻ പിന്നാലേ
ഓ.....
ഞാൻ വരുന്നൂ നിൻ പിന്നാലേ
എന്നൊരു ദൂതേകൂ
കപോതമേ പോയ് വാ വാ
കപോതമേ പോയ് വാ വാ
നോക്കും വഴിയിൽ എൻ കണ്ണിണയിൽ
വേറൊന്നില്ലാ നീയെന്നെ
ആശിക്കുന്നു നിലനില്ക്കാനീ
ദൃശ്യമെന്നും ഇതുപോലെ
ഇതിനുമുമ്പൊന്നും ഇത്ര നിറങ്ങൾ
ലോകമണിഞ്ഞില്ലാ...