ഹൃദയം നിറയെ - M

ഹൃദയം നിറയെ നിൻ ചിന്തകളാൽ
നിൽപ്പൂ ഞാൻ
എൻ പ്രിയയാം നിൻ 
അനുരാഗത്തിൽ അലിവൂ ഞാൻ
അനുപദമെന്നിൽ നിൻ ചലനങ്ങൾ അറിവൂ ഞാൻ
എൻ പ്രിയയാം നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

ഈ വിരഹത്തിൻ വേദനയറിവൂ 
നമ്മുടെ ചേതന മാത്രം 
പിടയും കരളിൻ നാദം നീളെ
മാറ്റൊലിയാകും നേരം
നിന്നെക്കൂടാതെന്നുള്ളിൻ കിളി ഉറങ്ങാതെ
എൻ പ്രിയയാം നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

പ്രവഹിക്കുന്നു സ്നേഹം നിണമായ്
സിരയിൽ നിന്നും സിരയിൽ
പ്രണയത്തിൻ കൈകൾ ശൂന്യമാകുമ്പോൾ
ധൈര്യവുമെന്തേ വെടിയാൻ
ഒന്നായ് മാറും മനങ്ങൾ രണ്ടായ് തീർക്കരുതേ
എൻ പ്രിയയാം നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

ഹൃദയം നിറയെ നിൻ ചിന്തകളാൽ
നിൽപ്പൂ ഞാൻ
എൻ പ്രിയയാം നിൻ 
അനുരാഗത്തിൽ അലിവൂ ഞാൻ
എൻ പ്രിയയാം നിൻ 
അനുരാഗത്തിൽ അലിവൂ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Hridayam niraye - M