വീണ്ടും വീണ്ടും
Music:
Lyricist:
Singer:
Film/album:
വീണ്ടും വീണ്ടും ചിരിതൻ ചിറകിൽ
വന്നുംപോയും രാഗിലമാകും നിമിഷങ്ങൾ
ആദ്യം കൺകൾ ഇടിഞ്ഞപ്പോൾ മുതൽ
എന്തേ എൻ മനം തരളിതമായ് മാറുവാൻ
നിന്നും നടന്നും നടന്നും നിന്നും
അറിയാതെ അനുദിനമാരെ കാക്കുന്നൂ
നിന്നിലെ സ്വപ്നം ഞാനായെങ്കിലൊ
എൻ നെഞ്ചിലെ മൗനം സ്വരമായ് ഉണരുന്നു
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ നിന്നെ ഞാൻ പ്രേമിക്കുന്നു
വീണ്ടും വീണ്ടും ചിരിതൻ ചിറകിൽ
വന്നുംപോയും രാഗിലമാകും നിമിഷങ്ങൾ
ഒരു സുമമുകുളം വിരിയും നേരം
ആരെന്റെ ഹൃദയം ഒന്നായ് വാഴുന്നു
ആരോ നീ... ഒന്നു പറയൂ നീ
എന്റെ പ്രതീക്ഷയെന്തിനു നീയായ് വിടരുന്നു
മൂകതയായ് ഞാൻ നിറയണമോ
ഒരു നാദപതംഗമായ് നിന്നെ തുടരണമോ
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ നിന്നെ ഞാൻ പ്രേമിക്കുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Veendum veendum
Additional Info
Year:
1991
ഗാനശാഖ: