പ്രിയമുള്ളൊരെൻ തോഴാ
പ്രിയമുള്ളൊരെൻ തോഴാ
പ്രിയമുള്ളൊരെൻ നാഥാ
നിൻ തോഴി ഞാൻ
പദപദം ഏവം എന്നും
നറുനന്മ നേരുന്നു ഞാൻ
പദപദം ഏവം എന്നും
കരുത്തേകാൻ പോരുന്നു
നിന്റെ ആശ കതിർചൂടാൻ ഭഗവാനോടിരക്കുന്നു
പദപദം ഏവം എന്നും
നറുനന്മ നേരുന്നു ഞാൻ
പദപദം ഏവം എന്നും
കരുത്തേകാൻ പോരുന്നു
കൊതിയൊന്നു നെഞ്ചിൽ മഴമുകിലാകാൻ
കൊതിയൊന്നു നെഞ്ചിൽ
ഓ കൊതിയൊന്നു നെഞ്ചിൽ മഴമുകിലാകാൻ
തണൽ നിനക്കേകി നിന്നിലൊന്നു പെയ്യാൻ
നിൻ മാറിൽ ചേരാൻ തോന്നും
വിലക്കുന്നു നാണം
പദപദം ഏവം എന്നും
നറുനന്മ നേരുന്നു ഞാൻ
പദപദം ഏവം എന്നും
കരുത്തേകാൻ പോരുന്നു
ലോകത്തിൻ ആചാരം അറിയില്ലയേതും
ലോകത്തിൻ ആചാരം..
ഓ ലോകത്തിൻ ആചാരം അറിയില്ലയേതും
നീയെന്റെ സീമന്ത സിന്ദൂരമാകെ
വളച്ചാർത്തും നീയെൻ
കുറിക്കൂട്ടും നീയെ
പദപദം ഏവം എന്നും
നറുനന്മ നേരുന്നു ഞാൻ
പദപദം ഏവം എന്നും
കരുത്തേകാൻ പോരുന്നു
ആ...
സ്നേഹിച്ചിടുന്നു നിൻ നിറങ്ങൾ ഞാൻ
സ്നേഹിച്ചിടുന്നൂ
ഓ സ്നേഹിച്ചിടുന്നു നിൻ നിറങ്ങൾ ഞാൻ
സുഖദുഃഖമൊന്നായ് പങ്കിട്ടു വാഴാൻ
തുടിക്കുന്നു ജീവൻ തുണയായി മാറാൻ
ഓ പദപദം ഏവം എന്നും
നറുനന്മ നേരുന്നു ഞാൻ
പ്രിയമുള്ളൊരെൻ തോഴാ
നിൻ തോഴി ഞാൻ
പദപദം ഏവം എന്നും
നറുനന്മ നേരുന്നു ഞാൻ
പദപദം ഏവം എന്നും
കരുത്തേകാൻ പോരുന്നു